"There is a hero in every villain and there is a villain in every hero." വില്ലൻ എന്ന പുതിയ സിനിമയുടെ സാരോപദേശം അതാണ്. സിനിമയുടെ ഒടുവിൽ ആവർത്തിച്ചാവർത്തിച്ചു നമ്മെ പഠിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഡയലോഗ് ആണത്. കാണികളെ എന്തൊക്കെയോ പഠിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു സിനിമയാണ് മോഹൻ ലാലിന്റെ വില്ലൻ എന്ന് തോന്നിപ്പോയി അത് കണ്ടുകൊണ്ടിരുന്നപ്പോൾ. New Gen movieയും ക്ളാസിക്കൽ സിനിമയും ഇണ ചേരുന്ന ഒരു പ്രതീതിയാണ് ഈ സിനിമ കണ്ടപ്പോൾ എനിക്കുണ്ടായത്. തമിഴും ഹിന്ദിയും ഇന്ഗ്ലീഷും ഒക്കെ മലയാളവുമായി ഇണ ചേർന്ന്, വില്ലനും ഹീറോയും ഇണ ചേർന്ന്, New Genഉം ക്ലസ്സിസിസവും ഇണ ചേർന്ന്, ഒരുപാട് പഴകിയ പ്രതികാര ഇതിവൃത്തം പുനരാവിഷ്ക്കരിക്കുകയാണ് മോഹൻ ലാലിന്റെ വില്ലൻ. കാണികളുടെ ഭാവനയെ ഈ സിനിമ ഒരിടത്തും തൊടുന്നില്ല എന്നതാണ് പ്രശനം. ആരോ കൊണ്ടുവന്നേൽപിച്ച ഒരു boring jigsaw puzzle കൂട്ടിവയ്ക്കാൻ ശ്രമിക്കുന്ന ആളിന്റെ വികാരമാണ് കാണിക്ക് ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഉണ്ടാകുക. ഇത്രയൂം cliched ഡയലോഗ് ഞാൻ അടുത്ത കാലത്ത് ഒരു സിനിമയിലോ പുസ്തകത്തിലോ സഹിക്കേണ്ടി വന്നിട്ടില്ല എന്നത് എന്റെ സ്വക
Cerebrate and Celebrate