വില്ലന്റെ സുവിശേഷം - movie review



"There is a hero in every villain and there is a villain in every hero."  വില്ലൻ എന്ന പുതിയ സിനിമയുടെ സാരോപദേശം അതാണ്.  സിനിമയുടെ ഒടുവിൽ ആവർത്തിച്ചാവർത്തിച്ചു നമ്മെ പഠിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഡയലോഗ് ആണത്.  കാണികളെ എന്തൊക്കെയോ പഠിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു സിനിമയാണ് മോഹൻ ലാലിന്റെ വില്ലൻ എന്ന് തോന്നിപ്പോയി അത് കണ്ടുകൊണ്ടിരുന്നപ്പോൾ. New Gen movieയും ക്‌ളാസിക്കൽ സിനിമയും ഇണ ചേരുന്ന ഒരു പ്രതീതിയാണ് ഈ സിനിമ കണ്ടപ്പോൾ എനിക്കുണ്ടായത്.

തമിഴും ഹിന്ദിയും ഇന്ഗ്ലീഷും ഒക്കെ മലയാളവുമായി ഇണ ചേർന്ന്, വില്ലനും ഹീറോയും ഇണ ചേർന്ന്, New Genഉം ക്ലസ്സിസിസവും ഇണ ചേർന്ന്, ഒരുപാട് പഴകിയ പ്രതികാര ഇതിവൃത്തം പുനരാവിഷ്‌ക്കരിക്കുകയാണ് മോഹൻ ലാലിന്റെ വില്ലൻ. കാണികളുടെ ഭാവനയെ ഈ സിനിമ ഒരിടത്തും തൊടുന്നില്ല എന്നതാണ് പ്രശനം. ആരോ കൊണ്ടുവന്നേൽപിച്ച ഒരു boring jigsaw puzzle കൂട്ടിവയ്ക്കാൻ ശ്രമിക്കുന്ന ആളിന്റെ വികാരമാണ് കാണിക്ക് ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഉണ്ടാകുക.

ഇത്രയൂം cliched ഡയലോഗ് ഞാൻ അടുത്ത കാലത്ത് ഒരു സിനിമയിലോ പുസ്‌തകത്തിലോ സഹിക്കേണ്ടി വന്നിട്ടില്ല എന്നത് എന്റെ സ്വകാര്യഭാഗ്യം. 'സ്നേഹം ഒരു വഞ്ചനയാണ്. പുരുഷൻ സ്ത്രീയെ വഞ്ചിക്കും. അല്ലെങ്കിൽ സ്ത്രീ പൃരുഷനെ വഞ്ചിക്കും. അതുമല്ലെങ്കിൽ രണ്ടുപേരും ചേർന്നു സ്നേഹത്തെ വഞ്ചിക്കും.'  വില്ലനിലെ ഡയലോഗ് ആണ് കേട്ടോ. ഇത്തിരി stuff  ഇഷ്ടമാണെങ്കിൽ ഈ  സിനിമ  നിങ്ങള്ക്ക് സഹിക്കാനാകും.

ഒരുപാട് സ്ഥലത്ത് quotable dialogues ഏതോ മത പ്രഭാഷകർ പ്രസംഗിക്കുന്നതുപോലെ ഈ സിനിമയിലെ കഥാപാത്രങ്ങൾ തട്ടിവിടുന്നുണ്ട്.  പണ്ട് പണ്ട് സെനേക്ക മുതൽ ഷേക്‌സ്‌പിയർ വരെ ഒരുപാട് വലിയ എഴുത്തുകാർ വളരെ സമർത്ഥമായി കൈകാര്യം ചെയ്ത പ്രതികാര ഇതിവൃത്തം തന്നെയാണ് വില്ലൻ കൈകാര്യം ചെയുന്നത്. പക്ഷെ ഒരു ദയനീയമായ hybrid ആയിപ്പോയി ഇത്. കലയും അല്ല, മതപ്രഭാഷണവും അല്ല. A big bore. Yawn.

മോഹൻ ലാലിന്റെ അഭിനയം നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ.  അതിൽ അതിശയം ഇല്ലല്ലോ? 

Comments

  1. Oh! I expected much more from this movie...

    ReplyDelete
  2. Btw, I have left a comment in Van Gogh post...thanks for sharing the link.

    ReplyDelete
  3. Thanks for this review- A movie from which one should keep a safe distance is what I understand...

    ReplyDelete

Post a Comment

Popular Posts