മാനവ ചരിത്രത്തിന്റെ അവിഭാജ്യമായ ഒരു ഘടകമാണ് മതങ്ങൾ. ചരിത്രത്തെ രൂപീകരിക്കുന്നതിലും, അതിന്റെ ദിശ മാറ്റുന്നതിലും മതങ്ങൾ വഹിച്ചിട്ടുള്ള പങ്കു വളരെ വലുതാണ്. ഇന്നിനെ മനസിലാക്കാൻ ഇന്നലെകളുടെ ചരിത്രം നാം അറിഞ്ഞേ പറ്റൂ. ഭാവിയിലേക്കുള്ള യാത്രയിൽ ഈ അറിവ് ഏറെ സഹായിക്കുകയും ചെയ്യും.
ബോബി തോമസിന്റെ 'ക്രിസ്ത്യാനികൾ - ക്രിസ്തുമതത്തിനൊരു കൈപ്പുസ്‌തകം' എന്ന ഗ്രൻഥം ലോകമെമ്പാടും പടർന്നു വികസിച്ചു കിടക്കുന്ന ക്രിസ്തുമതത്തിന്റെ ഒരു ലഘു ചരിത്രമാണ്. സാധാരണ വിശ്വാസികൾ അവരുടെ മതത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ പുസ്‌തകം വളരെ സഹായകമാകും.
പുസ്‌തകം 4 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 'മരുഭൂമിയിൽ വഴി കാട്ടിയവൻ' എന്ന ഒന്നാം ഭാഗം പഴയ നിയമ ചരിത്രത്തിലൂടെ നമ്മെ കൊണ്ടുപോകുന്നു. മൂന്നു സെമിറ്റിക് മതങ്ങളുടെ പിതാവായ എബ്രഹാം "ചരിത്രപുരുഷനായിരുന്നു എന്ന് വിശ്വസിക്കാൻ കാര്യമായ ന്യായങ്ങളൊന്നുമില്ല" എന്ന് ഗ്രന്‌ഥകർത്താവ് പറയുമ്പോൾ കരളുറപ്പില്ലാത്ത വിശ്വാസിയുടെ സിരകളിൽ ഭക്തിയുടെ നുര പതയാൻ തുടങ്ങിയേക്കാം. പക്ഷെ വായിക്കുന്നതു ചരിത്രം ആണ്, മത ഗ്രൻഥം അല്ല എന്നോർക്കണം.
അടിമത്തവും മൃഗബലിയും നിലവിലിരുന്ന ഒരു കാലഘട്ടത്തിന്റെ ദേവനായിരുന്നു യഹോവ. "കണ്ണിനു കണ്ണും പല്ലിനു പല്ലും എന്ന നീതിശാസ്ത്രമുള്ള ഒരു സമൂഹത്തിന്റെ ദൈവം." പഴയ നിയമത്തിന്റെ ഒടുവിൽ എത്തുമ്പോൾ ആ ദൈവം "ക്ഷീണിതനും ദുർബലനും" ആകുന്നു എന്ന് തത്ത്വചിന്തകനായ നീഷെയെ ഉദ്ധരിച്ചുകൊണ്ട് ബോബി തോമസ് എഴുതുന്നു. ക്ഷീണിതനും ദുർബലനുമായ ആ ദൈവമാണ് ക്രിസ്ത്യൻ മൂല്യബോധമെന്ന ദുരന്തത്തെ സൃഷ്ടിച്ചത് എന്ന് കൂടി നീഷേ പറഞ്ഞു.
ഗ്രനഥത്തിന്റെ രണ്ടാംഭാഗം യേശുഭാവനയുടെ ഭൂപടങ്ങൾ നമ്മെ കാട്ടിത്തരുന്നു. അന്നത്തെ യഹൂദചരിത്രത്തിലോ റോമാചരിത്രത്തിലോ യേശുവിനെക്കുറിച്ചുള്ള പ്രതിപാദ്യങ്ങൾ വളരെ തുച്ഛമാണ്. പുതിയ നിയമം ചരിത്രഗ്രൻഥങ്ങളല്ല. യേശുവിന്റെ മരണത്തിനു വര്ഷങ്ങള്ക്കു ശേഷം എഴുതപെട്ട ഈ ഗ്രൻഥങ്ങളിൽ ഉള്ള പരസ്പര വൈരുദ്ധ്യവും അതിശയോക്‌തിയും ബോബി തോമസ് ലഭ്യമായിട്ടുള്ള ചരിത്ര അറിവുകളുടെ പശ്ചാത്തലത്തിൽ വിശദമായി പരിശോധിക്കുന്നു.
"കാല്പനിക ഭാവനക്ക് ഊർജജമായി മാറിയ" മഗ്ദലന മറിയത്തെയും, ഗ്രീക്ക് തത്ത്വശാസ്ത്രത്തെ ക്രിസ്തുമതവുമായി അനായാസം സമന്വയിപ്പിച്ച പൗലോസിനെയും , മറ്റനവധി ബിബ്ലിക്കൽ കഥാപാത്രങ്ങളെയും നാം ചരിത്രത്തിന്റെ കണ്ണടയിലൂടെ കാണുന്നു.
മൂന്ന് നൂറ്റ്റാണ്ടുകൾ അടിച്ചമർത്തപ്പെട്ട ക്രിസ്തുമതം പിന്നീട് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കീഴിൽ ലോകമതമായി ഉയിർത്തെഴുന്നേറ്റതിന്റെ ചരിത്രമാണ് പുസ്‌തകത്തിന്റെ 'കുരിശും വാളും' എന്ന മൂന്നാം ഭാഗം പറയുന്നത്. സ്നേഹത്തിന്റെയെയും സാഹോദര്യത്തിന്റെയും മതം അടിച്ചമർത്തലിന്റെയും വിശുദ്ധ യുദ്ധങ്ങളുടെയും മതമായി മാറി. മനുഷ്യനെ പച്ചയോടെ കത്തിക്കുന്നതടക്കം ഒരുപാട് നിഷ്ടൂര കർമ്മങ്ങളിലൂടെ സഭ തന്റെ ആധിപത്യം ലോകത്തിനുമേൽ അടിച്ച് ഏല്പിച്ചു. രക്തം മണക്കുന്ന വീഥികളിലൂടെ മാത്രമേ നമുക്ക് ഈ ചരിത്രം പഠിക്കണമെങ്കിൽ നടക്കാനാവു.
രക്തക്കറയും പാപകറയും ഒരുപാട് പേറി കത്തോലിക്കാ സഭ ഏറെ വളർന്നു പന്തലിച്ചു ഒരു ലോകാത്ഭുതമായി. "മഹാവിസ്ഫോടനസാധ്യതയുള്ള വൈരുദ്ധ്യങ്ങളെ ഉള്ളിൽ വഹിച്ചു, ഭൂതകാലത്തോടും ഭാവികാലത്തോടും ഒരേ സമയം പടവെട്ടി, മഹാമേരു പോലെ അത് തലയുയർത്തിത്തന്നെ നിൽക്കുന്നു."
'നസ്രാണികളുടെ ലോകം' എന്ന നാലാം ഭാഗം കേരളത്തിലെ ക്രൈസ്തവസഭയുടെ ചരിത്രം ആഖ്യാനിക്കുന്നു. യേശുശിഷ്യനായ തോമസ് നമ്പൂതിരിമാരെ ക്രിസ്ത്യാനികളാക്കി എന്ന കെട്ടുകഥയെ ബോബി തോമസ് ഖണ്ഡിക്കുന്നു . "ഒന്നാം നൂറ്റാണ്ടിൽ ... ഇവിടെ (കേരളത്തിൽ) നമ്പൂതിരിമാരുണ്ടായിരുന്നില്ലെന്നും ഏതെങ്കിലും ബ്രാഹ്മണർ ഈ കാലത്ത് ഉണ്ടാകാമെങ്കിലും അവർക്കു സാമൂഹ്യജീവിതത്തിൽ ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ വ്യക്തമാണ്. ബ്രാഹ്മണ കുടിയേറ്റങ്ങൾ കേരളത്തിൽ വ്യാപകമാകുന്നത് 6-8 നൂറ്റാണ്ടുകളോടെയാണെന്നും, 10-12 നൂറ്റാണ്ടുകളോടെയാണ് നമ്പൂതിരിമേധാവിത്വം കേരളീയ സാമൂഹ്യ ജീവിതത്തിൽ ഉണ്ടാകുന്നതെന്നും ചരിത്രകാരന്മാർ വ്യക്തമാക്കുന്നു."
റോമിലെ സഭയും അന്തിയോക്യയിലെ സഭയും അവരുടെ അധികാരം കേരളസഭയിൽ ഉറപ്പിക്കാൻ നടത്തിയ ശ്രമങ്ങളും, കേരളസഭയിൽ കാലാകാലങ്ങളിൽ വന്ന പിളർപ്പുകളും അവയുടെ എല്ലാം പിന്നിൽ വ്യവഹരിക്കുന്ന പ്രേരകശക്തികളും മതം എന്ന 'വിശിഷ്ട' വിഗ്രഹത്തിന്റെ കളിമൺ പാദങ്ങളെ തുറന്നുകാട്ടുന്നു.
അനേകം ക്രിസ്തുമതങ്ങളുടെ സംഗഭൂമിയാണ് ഇന്ന് കേരളം. "ലോകത്തുള്ള ഒട്ടുമിക്ക സഭാവിഭാഗങ്ങളും ഇവിടെയുണ്ടാകും. ദേവാലയങ്ങുളടെയും ബിഷപ്പുമാരുടെയും എണ്ണത്തിന്റെ കാര്യത്തിലും ലോകത്തുള്ള മറ്റേതൊരു ക്രിസ്തുമത പ്രദേശത്തെയും കേരളം പിന്നിലാക്കും."
ബൈബിളിലെ ഉല്പത്തയിൽ തുടങ്ങി കേരളത്തിലെ എണ്ണമറ്റ ക്രിസ്തുമതങ്ങളിൽ തീരുന്ന ഒരു വൻചരിത്രമാണ് ബോബി തോമസ് ഏകദേശം 400 പേജുകളിലായി പറഞ്ഞുവക്കുന്നത്. ലളിതമായ ശൈലിയിൽ വായനക്കാരന്റെ മനസിനെ തൊടുന്ന രീതിയിൽ എഴുതിയിരിക്കുന്ന ഈ പുസ്‌തകം ക്രിസ്തുമതത്തിന്റെ ചരിത്രം അറിയാൻ ആഗ്രഹിക്കുന്ന ആർക്കും ഒരു മുതൽക്കൂട്ടാണ്. ഇടയ്ക്കിടെ കയറിവരുന്ന സൗമ്യപരിഹാസവും ഈ ഗ്രന്ഥത്തിന്റെ ആസ്വാദ്യത വർധ്ദിപ്പിക്കുന്നു. ഉദാഹരണം: പോർച്ചുഗീസ്‌കാരുടെ വരവോടെ ഗോവയിൽ "മദ്യം ഒരു പ്രധാന വിഭവമായി മാറ്റപ്പെട്ടു.അതുവരെ ഗോവൻ തീന്മേശകളിൽനിന്നു അകറ്റിനിർത്തപ്പെട്ട പന്നിയിറച്ചിയും മാട്ടിറച്ചിയും ഭക്ഷണത്തിന്റെ അവിഭാജ്യഭാഗമാക്കപ്പെട്ടു. മദ്യവും ഇറച്ചിയും ദൈവത്തിനു വളരെ പ്രിയപ്പെട്ട വിഭവങ്ങളാണല്ലോ."
ബോബി തോമസിന്റെ പുസ്‌തകം വായനക്കാരന് വളരെ ഇഷ്ടപെട്ട ഒരു വിഭവമാകാനാണ് സാധ്യത.

An interesting and informative review! You should send this for publication in Malayalam newspapers.
ReplyDeleteGlad you liked it. Wrote in Malayalam after years.
DeleteReligion is a drug to the human race; somebody had said that. Not very many may be knowing that this world had existed peacefully before those leeches-the religion propagandists- made their creeping entry. They way, the Abrahamic religions made their shows prominent on the world stage, has been tempting to Brahmanism to trying hard to showcase a tableau figure in the rank of their messengers. For the past more than two thousand years they have been working hard on that.
ReplyDeleteChristians across the world have been trying hard to project Christianity as a religion of compassion, love and charity, while in reality no amount of blood flown in the name of the religion will match with that of any other one. Probably Islam will soon. And history was used as the best tool to cover up the atrocities.
Encouragingly the Western world was trying to make sense of the anomalies in the Christian claims, while Kerala continued to excel as the bedrock of the believers. In that context, the revelations in Christians- A handbook to Christianity by Baby Thomas is a crucial one and a need of the time. A need of the time when Kerala is getting more and more disintegrated in the race/ religion storm.
And it’s interesting to note the silence of the readers of your review. It’s a reflection of the interest the book is going to derive from the wider literates in Kerala, a considerate number being Christians. I have come across the facebook pages of many Christian believers getting bitter at the Brahminic atrocities perpetrated by the BJP as a ruling party. But I see now most of them keeping mum about Baby Thomas’s book. My words need not be construed as support to BJP.
Kerala is a state that is claiming number 1 in literacy but learning history inappropriately. For the educationists and the academicians there, history starts with what has been written by the colonialist masters. They have got so used to it that accepting anything different appears seemingly a sin. Hat off to Baby Thomas for making such an effort in the right direction.
Today when news about actor Dileep's bail reached a female colleague was overjoyed. "I'm a fan of Dileep," she said. When a male colleague questioned her about what happened to the actress she was not interested. I was amused by the incident. My thoughts went like this: If an actor gets such blind following what wonder is it that gods have so many devotees? When I reached home I saw that the Malayalam TV channels were all filled with Dileep and his fans.
DeleteSuch is the world. People want their idols. It's not about literacy. I have written earlier many times about the need to cultivate a higher consciousness level. Mankind has to evolve further to that consciousness. Our systems should work for that evolution. Instead we now have a political system that is doing just the opposite. Therefore my criticism of the BJP style of rooting everything in religion and attacking people in the name of religion remains justified.
We can't justify the present atrocities by comparisons with the past ones. That's a big fallacy and folly. The past should teach us just the opposite: to overcome the follies and blunders of the past. Knowledge of history should lead us to a better future.
The problem with many people who calls themselves as "Christians" and many "Christian" leaders is that they have misunderstood the real Jesus. Jesus came and said, "Repent, for the kingdom of heaven is at hand" (Mathew 4:17). Also just attending church and doing some charitable deeds do not make you a "Christian". Remember, staying in your car garage for three hours do not make you a car. You become a true Christian by repenting of your sins and by faith receiving the free offer of forgiveness from God by trusting in the finished work of Jesus Christ. People from all walks of life regardless of their religious and social background can do this and later study the Word Of God (the Bible) and see what God has revealed in the scriptures and follow Jesus to the best of each ones ability. Jesus is the Word (John 1:1-3; John 1:14; Revelation 19:13). This is true Christianity and sadly the majority in many churches have failed to understand this. Jesus is God and He knows the heart of all humans and that is why He said that few will enter heaven (Mathew 7:13-14). Why do many humans and "Christians" do not want to know the real Jesus? Simple, their hearts are evil and full of sin and they love darkness (John 3:19). Sure, many have a counterfeit Jesus that says, " Good, nice, peace, love, happy etc. to all people but the real Jesus always talks about sin and repentance, because without repentance many will enter an eternity full of darkness and pain (Mathew 13:42). Warning people of this danger is true love and sadly few "Christians" are doing this.
ReplyDeleteMy experience teaches me that most people are really not bothered about the spiritual side of their religion. People use religion for various purposes: god as a psychological consolation, a painkiller, a potential miracle worker, and so on; religion as a political tool, a social mechanism for fostering a sense of belonging, a community which works together for practical purposes such as helping one another in times of need. How many people are really bothered about what's said in the scriptures? How many try to understand the scriptures even?
Delete