പത്തു പൂച്ചകളാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. രണ്ടാഴ്ച മുതൽ രണ്ട് വർഷം വരെ പ്രായം. അഞ്ച് പേർ കുഞ്ഞുങ്ങളാണ്. ഡെസിയുടെ ഒറ്റ പ്രസവം. ഡെസിയുടെ ഓരോ പ്രസവവും ചാകരയാണ്. 5 ആണ് അവളുടെ ഇഷ്ടസംഖ്യ. ഓരോ 4-5 മാസം കൂടുമ്പോൾ അവൾ നിറവയറുമായി എന്റടുത്തു വരും പ്രസവിക്കാൻ ഇടം ചോദിച്ചുകൊണ്ട്. അവൾക്കറിയാം സുരക്ഷിതമായ ഒരിടം ഞാൻ ശരിയാക്കുമെന്ന്. കാർമേഘത്തിന്റെ നിറവും അഴകും ഉള്ള ഡെസി മഞ്ഞിന്റെ വെണ്മയുള്ള കുഞ്ഞുങ്ങളെയാണ് പൊതുവെ പ്രസവിക്കുക. Ego തൊട്ടുതീണ്ടിയിട്ടില്ലാത്ത ഡെസി സ്വൻതം നിറം തന്റെ കുഞ്ഞുങ്ങൾക്ക് വേണമെന്ന് ശഠിക്കുന്നില്ല. ഇത്തവണയും 5 മഞ്ഞുകണങ്ങളെ തന്നെ അവൾ സമ്മാനിച്ചിട്ടുണ്ട്.
സമ്മാനമോ ശിക്ഷയോ? ആ ചോദ്യമാണ് ഈ post എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. സുഹൃത്തേ, ഞാൻ ഒരു പൂച്ചപ്രേമിയല്ല. പണ്ടൊരിക്കൽ ആരോ എന്റെ വീടിനു മുന്നിൽ ഉപേക്ഷിച്ച രണ്ട് കുഞ്ഞുങ്ങളുടെ നിസ്സഹാ യതുയുടെ രോദനം സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ അവർക്കു ആഹാരം കൊടുത്തു. അങ്ങനെ എവിടെയോ നിന്ന് വന്ന രണ്ടുപേരുടെ മക്കളും കൊച്ചുമക്കളുമാണ് ഇപ്പോഴുള്ള പത്തിൽ എട്ടു പേര്. രണ്ടു പേര് അയലത്തെയാണ്. എന്റെ വീട് ഒരു അന്തർദേശീയ മാർജാര മന്ദിരമോ മറ്റോ ആണെന്ന് ധരിച്ചു അവരും ഇവിടെ കൂടി. അതിഥി ദേവോ ഭവ എന്ന് മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഞാൻ അവരെയും ഉൾക്കൊണ്ടു. ഓടിച്ചു വിടാൻ എനിക്കോ മാഗിക്കോ അറിയില്ലായിരുന്നു എന്നതാണ് ഉള്ള സത്യം. അങ്ങനെയാണ് കിക്കിയും അപ്പുകുട്ടനും ഞങ്ങളുടെ സ്വന്തം പൂച്ചകൾ ആയതു.
കിക്കിയാണ് അയല്പക്കത്തുനിന്ന് വിസയോ പാസ്പോർട്ടോ ഒന്നുമില്ലാതെ ആദ്യം വന്നത്. അധികം വൈകാതെ അവൾ അപ്പുക്കുട്ടനെയും കൊണ്ടുവന്നു. അവളുടെ മകനാണ്. പേരൊക്കെ ഞങ്ങൾ ഇട്ടതാണ്. കടലാസുകൾ ഇല്ലാത്തവർക്ക് എന്ത് പേരും ചേരുമല്ലോ? സത്യം പറയട്ടെ, ഇനി കിക്കിയും അപ്പുക്കുട്ടനും ഒരു സുപ്രഭാതത്തിൽ വേറെ എങ്ങോട്ടെങ്കിലും ദേശാടനം ചെയ്‌താൽ ഞങ്ങൾക്ക് ദുഃഖം ഉണ്ടാകും. പക്ഷെ പലപ്പോഴും അവർ unwanted guests ആണ് എന്ന് തോന്നാതിരിന്നിട്ടില്ല.
കുറെ നാൾ നിങ്ങൾ ആർക്കെങ്കിലും ആഹാരം കൊടുത്തിട്ടുണ്ടോ? തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ മനസ്സിലാകും ബന്ധങ്ങൾ ഉണ്ടാകുന്നതു എങ്ങനെയാണെന്നും അവ മുറിക്കാൻ എത്ര പ്രയാസമാണെന്നും. അനഭിലഷണീയ അതിഥികൾ ഹൃദയത്തിൽ കയറി സ്ഥാനം പിടിക്കാൻ അധിക നേരമൊന്നും വേണ്ട എന്നതാണ് ജീവിതത്തിന്റെ അനേക വിരോധാഭാസങ്ങളിൽ ഒന്ന്. കിക്കിയും അപ്പുക്കുട്ടനും ജീവിക്കട്ടെ.
എന്റെ സുന്ദരിയെ പരിചയപെടുത്തിയില്ല. ബ്രൗണി. കാലിക്കോ വർഗ്ഗത്തിൽ പെട്ട, കറുപ്പിന്റെയും സ്വര്ണനിറത്തിന്റെയും ഒരു മാസ്മരിക സമന്വയമാണ് അവൾ. അതിന്റെ എല്ലാ അഹങ്കാരവും ഉണ്ട് അവൾക്കു. മറ്റുള്ളവരുടെ കൂടെ അവൾ ആഹാരം കഴിക്കില്ല. അവൾ കഴിക്കുന്ന പാത്രത്തിൽ വേറെ ആരെങ്കിലും വന്നു ചേർന്നാൽ അവൾ ഉടനടി ആഹാരം ഉപേക്ഷിച്ചു പോകും. അവളുടെ മകൻ ബോബി ഒഴികെ. ലോകം ഓടുന്നത് നിന്നെ ചുറ്റിപറ്റിയല്ല മോളെ എന്ന് ഞാൻ ബ്രൗണിയോട് പറഞ്ഞു ഒരിക്കൽ. വേണ്ട എന്നവളും പറഞ്ഞു. എനിക്ക് ലോകത്തെ വേണ്ട. പക്ഷെ എല്ലാവരും ആഹാരം കഴിച്ചു പോയിക്കഴിഞ്ഞു അവൾ എന്റടുത്തു തന്നെ വരും. അവൾക്കറിയാം ഞാൻ അവൾക്കു വേണ്ടി കരുതിയിട്ടുണ്ടാകും എന്ന്. ചില ബന്ധങ്ങൾ അങ്ങനെയാണ്. ഈർഷ്യ തോന്നും. പക്ഷെ ഉപേക്ഷിക്കാൻ ആവില്ല.
ബോബി നേരെ തിരിച്ചാണ്. ഇപ്പോൾ അവൻ എന്റെ പ്രിയ ബോബ്‌സ് ആണ്. സ്നേഹം കൂടി കൂടി ആ പേര് അങ്ങനെയായി. അവനു പ്രത്യേക ഡിമാന്റുകളൊന്നും ഇല്ല. എന്നാൽ ഒരു രാജകുമാരന്റെ വ്യക്തിത്വം ഉണ്ട് താനും. ചിലർ അങ്ങനെയാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ അവർ നമ്മെ വശത്താക്കും.
ബോബി കുഞ്ഞായിരുന്നപ്പോൾ അവനെ adopt ചെയ്യാൻ എന്റെ ഒരു student വന്നു. പക്ഷെ വഴിയിൽ വച്ച് അവനു ആ തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ ബോബി എന്റെ സ്വന്തം ബോബ്‌സ് ആയി. ഒരുപാട് കുഞ്ഞുങ്ങളെ adopt ചെയ്തിട്ടുണ്ട് പലരായി. ഇതിൽ ഏറ്റവും കൂടുതൽ ഞങ്ങളെ സഹായിച്ചത് മാഗിയുടെ ഒരു സുഹൃത്താണ്. ആളുടെ പേര് വെളിപ്പെടുത്തുന്നില്ല. പക്ഷെ ഒരിക്കലും തീരാത്ത കടപ്പാട് ഉണ്ട് അവരോടു. Thank you, dear friend.
ഇതൊക്കെ പറയാൻ കാരണം ഈ കുഞ്ഞുങ്ങളെ എല്ലാം ഞങ്ങൾക്ക് പരിപാലിക്കാൻ ആവില്ലാത്തതുകൊണ്ട് തന്നെ. പക്ഷെ എവിടയെങ്കിലും കൊണ്ട് ഉപേക്ഷിക്കാനും വയ്യ. എന്റെ പെൺപൂച്ചകളെ neuter ചെയ്യാനായി ഞാൻ കുറെ ശ്രമിച്ചു. അവർ പിടി തരില്ല. 10-12 മണിക്കൂർ ആഹാരം കൊടുക്കാതെ വേണം ആ ക്രിയക്ക് കൊണ്ടുപോകാൻ. രാവിലെ അഞ്ചു മണിക്ക് എന്നെ എഴുന്നേൽപ്പിച്ചു ആഹാരം വാങ്ങി കഴിക്കുന്ന ഈ പെണ്ണുങ്ങളെ പട്ടിണിക്കിട്ടിട്ട് പിടിച്ചുകൊണ്ടുപോകുക അസാധ്യം. അപ്പോൾ അവർ ഇനിയും പ്രസവിക്കും. അവരുടെ പ്രസവം എന്റെ മുഷ്ടിയിൽ ഒതുങ്ങാത്ത കോടിക്കണക്കിനു കാര്യങ്ങളിൽ ഒന്നാണ്. ഇക്കാര്യത്തിൽ ഏതു സഹായവും സ്വാഗതം.
Pets നിങ്ങളുടെ ആരോഗ്യവും ആയുസ്സും വർധിപ്പിക്കും. Welcome to a better world.
For more info click here |
PS. I wrote this in Malayalam because this is meant for a specific readership. Those who wish to read it in English can opt for the many translations apps available online. Thank you.
Hari OM
ReplyDeleteLoved this tale of how your cats came to stay! As for the neutering... can it not be that you organise an appt for early morning, thus the cats have fasted overnight and just don't get breakfast until it's all done? I know that in India, finding homes for 'pets' is a big challenge... but having pets certainly adds a dimension to life! YAM xx
First of all, thanks for taking the trouble to read the post.
DeleteI did keep Brownie on fast on the day she was scheduled for neutering. But there was no way I could carry her to the vet. She resisted violently.
Nice reading your journey with the pet cats...
ReplyDelete👍
DeleteLocate the father and banish him.
ReplyDelete