മതവും കലയും വികലതയും


രക്ഷകൻ അന്തകൻ - Source: here

മതവും കലയും തമ്മിൽ ഒരു ആത്മബന്ധം പണ്ട് മുതലേ ഉള്ളതാണ്. കലയെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരു ശക്തിയാണ് മതം. മൈക്കൽ ആഞ്ചലോയും ഡാവിഞ്ചിയും അവരുടെ ഏറ്റം മഹത്തായ കലകൾ സൃഷ്ടിച്ചിത് ദേവാലയങ്ങൾക്കു വേണ്ടി ആയിരുന്നു. ഭാരതത്തിലെ സ്ഥിതിയും വേറൊന്നായിരുന്നില്ല. അജന്തയും എല്ലോറയും മാത്രമല്ല, നൂറുകണക്കിന് ക്ഷേത്രങ്ങൾ കലയുടെ കേളിരംഗങ്ങൾ തന്നെ. 

കലയും വിജ്ഞാനവും ഒരു പറ്റം വരേണ്യ വർഗ്ഗത്തിന്റെ കുത്തക ആയിരുന്നു അക്കാലം. ഭാരതത്തിൽ കീഴ്ജാതിക്കാർക്കു നിഷിദ്ധമായിരുന്നു കലയും വിജ്ഞാനവും. സംസ്‌കൃതം എന്ന ഭാഷ തന്നെ ഒരു ന്യൂനപക്ഷത്തിന്റെ സ്വകാര്യ സ്വത്തായിരുന്നു. ഭൂതം കാത്തു കാത്തു വച്ചിരുന്ന നിധി ആയിരുന്നു സംസ്‌കൃതം. ആ നിധി സ്വായത്തമാക്കുക പോട്ടെ അതിന്റെ അടുത്തൊന്നു പോകാൻ പോലും കീഴ്ജാതിക്കാരന് അവകാശം ഇല്ലായിരുന്നു. സംസ്‌കൃത ശ്ലോകങ്ങൾ ആകസ്മികമായി കേൾക്കാൻ പോലും ഇടയായാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുക എന്നതായിരുന്നു കീഴ്ജാതിക്കാരനുള്ള ശിക്ഷ. ഇന്ന് ആ വരേണ്യ ഭാഷ ആർക്കും വേണ്ടാതായപ്പോൾ അത് മൊത്തം, അതിന്റെ സംസ്കാരം, രാഷ്ട്രത്തിനു മേൽ അടിച്ചേല്പിക്കുക എന്ന അവസ്ഥ വന്നിരിക്കുന്നു അല്ലെങ്കിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 

അതാണ് രാഷ്ട്രീയത്തിന്റെ വികലത. മനുഷ്യന് ആവശ്യമുള്ളത് സമയത്തു നിഷേധിക്കുകയും ആവശ്യമില്ലാത്തപ്പോൾ അടിച്ചേൽപ്പിക്കുകയും ചെയുന്നത് അന്യവൽക്കരണത്തിന്റെ രാഷ്ട്രീയ തന്ത്രമാണ്. വളരെ പഴയ തന്ത്രം തന്നെ. അറിവ് നിഷേധിച്ചുകൊണ്ട് കീഴ്ജാതിക്കാരെ അന്യവൽക്കരിച്ചു ഒരു കാലത്ത്. അതെ അറിവ് കാലഹരണപ്പെട്ടു കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ചവറ്റുകൂനയിൽ നിന്ന് പെറുക്കിയെടുത്തു ഒരു വിഭാഗത്തിന്മേൽ കെട്ടിയേല്പിച്ചു കൊണ്ട് ആ വിഭാഗത്തെ അന്യവൽക്കരിക്കുന്നു ഇന്ന്. ‌ദേശീയത എന്നൊരു ഓമനപ്പേരും. 

ഇതിഹാസങ്ങളും ഐതിഹ്യങ്ങളും കലകൾ തന്നെയാണല്ലോ. അവയെയും യുക്തം പോലെ manipulate ചെയുന്നു ഈ പുതിയ ദേശസ്നേഹികൾ. മാവേലി ഐതിഹ്യം അടിച്ചമർത്തപ്പെടുന്ന നന്മയുടെ സുവിശേഷം ആണ് എന്ന് ഒരു വ്യാഖ്യാനം കൊടുത്തതിന്റെ പേരിൽ ഒരു കന്യാസ്ത്രിയെ അടുത്ത കാലത്തു ഏതാനും ദേശസ്നേഹികൾ police station കയറ്റുകയുണ്ടായി. മാവേലി ഐതിഹ്യത്തെ അടിച്ചമർത്തുന്നവന്റെ സുവിശേഷം ആയി ഈ ദേശസ്നേഹികൾ വ്യാഖ്യാനം ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. [I wrote about this 4 Onams ago: Onam - celebration of human longing for utopia]

വിജ്ഞാനവും ചരിത്രവും കലയും സാഹിത്യവും എല്ലാം വികലമായിക്കൊണ്ടിരിക്കുന്നു. ഒരു ചെറിയ സംഘത്തിന്റെ സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി പണ്ട് ഇവയെ എല്ലാം ഉപയോഗിച്ചത് പോലെ തന്നെ ഇപ്പോഴും ഒരു വിഭാഗത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടി ഇവ ഉപയോഗിക്കപ്പെടുന്നു. 

സ്വതന്ത്ര ഭാരതത്തിന്റെ ഏറ്റവും ഇരുണ്ട ഒരു ഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. മതവും കലയും തീർത്തും വികലമാക്കപ്പെട്ടിരിക്കുന്നു. വെറുപ്പിന്റെ പിശാചുക്കൾ സംസ്‌കൃതിയുടെ കാവൽപ്പടയാനെന്നു നമ്മെ ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. കീഴാള സംസ്കാരം, സതിസംസ്കാരം, നന്മ ചവിട്ടിത്താഴ്ത്തപ്പെടുന്ന സംസ്കാരം പുണ്യമായി അവരോധിക്കപ്പെടുന്നു. ഹാ രാഷ്ട്രമേ, കേഴുക. 

Comments

Popular posts from this blog

The Adventures of Toto as a comic strip

Reading Comprehension for senior students

Writing Skills - Invitation