ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എന്നാണ് ചൊല്ല്. ചൊല്ലിയവരും ചൊല്ല് കേട്ടവരും എറിയാൻ കല്ലുകളും വടികളുമായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ഒരു പട്ടി വന്നു കിട്ടാൻ. അങ്ങനെയിരിക്കെയാണ് അവർക്കു മത്തായിച്ചനെ കിട്ടുന്നത്.
ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും എന്തോ ഒന്ന് ഇല്ല എന്ന ഒരു ബൗദ്ധിക ഉൾകിടിലം മത്തായിച്ചന് എങ്ങനെയോ വന്നുപോയി. അങ്ങേരുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ? നല്ല ഒരു ജോലി, സ്നേഹിതയായ ഒരു ഭാര്യ, തരക്കേടില്ലാത്ത വീട്, സമർത്ഥരായ രണ്ടു കുട്ടികൾ,അങ്ങനെ ഏതൊരു യാഥാസ്ഥിക വീക്ഷണ കോണിൽ നിന്ന് നോക്കിയാലും തെറ്റ് പറയാനില്ലാത്ത ജീവിതം. എന്നിട്ടും ഒരു സുപ്രഭാതത്തിൽ അങ്ങേരെ ബുദ്ധൻ പിടി കൂടി.
ഷേക്സ്പിയർ ആണ് പിടി കൂടിയതെന്നു ചിലര് പറയുന്നു. "Life is a tale told by an idiot, full of sound and fury, signifying nothing" എന്നാണത്രെ മത്തായിച്ചൻ ആ ദുഷ്പ്രഭാതത്തിൽ ആദ്യമായി മൊഴിഞ്ഞത്. പക്ഷെ മത്തായിച്ചന്റെ പരവേശം ഹാംലെറ്റിന്റെ അനിശ്ചിതത്വം അല്ലായിരുന്നു എന്നാണ് അങ്ങേരുടെ ഭാര്യ പറയുന്നത്. വെളിപാടിന് വേണ്ടിയുള്ള ബുദ്ധന്റെ പരാക്രമം പോലെയായിരുന്നത്രെ മത്തായിച്ചന്റെ പരിവർത്തനത്തിന്റെ ആദ്യദിനങ്ങൾ. ഉറക്കമില്ലാത്ത കുറെ രാത്രികൾക്കു ശേഷം ഒരു പ്രഭാതത്തിൽ "Sweet Jahnavi, keep flowing and stay away from swallowing sadhus, though at my back in a cold blast I hear the rattle of the bones" എന്ന് ആലപിച്ചുകൊണ്ട് ജീവിതത്തോട് വിരക്തി പ്രഖ്യാപിക്കുകയായിരുന്നത്രെ മത്തായിച്ചൻ.
ഈ വിരക്തി എന്നത് എത്ര ഭയങ്കര ഒരു സംഭവം ആണെന്ന് ലീലാമ്മ - മത്തായിച്ചന്റെ പ്രിയതമ - മനസിലാക്കിയത് ആ പ്രഭാത്തിലാണ്. വിശുദ്ധന്മാരുടെ വിശുദ്ധിയാണ് വിരക്തി എന്നായിരുന്നു ലീലാമ്മ ധരിച്ചിരുന്നത്. ഏതോ വിശുദ്ധൻ പിടിച്ചു വിഴുങ്ങാനിരിക്കുന്ന ഒരു നദിയാണ് വിരക്തി എന്ന്, അസ്ഥികളുടെ നിസ്സഹായ പ്രകമ്പനമാണ് വിരക്തി എന്ന് ലീലാമ്മക് മനസിലായത് ആ പ്രഭാതത്തിലാണ്.
മത്തായിച്ചനു ജീവിതത്തോടുള്ള ആസക്തി ഇല്ലാണ്ടാകുകയായിരുന്നു. ജോലിയിൽ താല്പര്യം ഇല്ല. കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധയില്ല. എന്തിനു, ലീലാമ്മയോടു പോലും വിരക്തിയായി. കഷ്ടം! എത്ര നല്ല മനുഷ്യനായിരുന്നു! ഈ വിരക്തി ഒരു അപാര സാധനം തന്നെ. പാര തന്നെ, ലീലാമ്മ സ്വയം പറഞ്ഞു.
മത്തായിച്ചന്റേതു ഒരു താത്കാലിക രോഗമായിരിക്കാം എന്ന് വിചാരിച്ചു മത-സാമൂഹ്യ-രാഷ്ട്രീയ സംഘടനകളൊക്കെ കൊറേ നാൾ അവരുടെ നവോത്ഥാനമോഹങ്ങൾക്ക് കടിഞ്ഞാണിട്ട് വച്ചു.പിന്നെ മത്തായിച്ചന്റെ വിരക്തി മദ്യത്തോടുള്ള ആസക്തി ആയി മാറി തുടങ്ങിയപ്പോൾ സംഘടനകളുടെ സിരകളിൽ മനുഷ്യ സ്നേഹം നുരഞ്ഞു പൊങ്ങി. അവർ കവലകളിലും മീഡിയകളിലും മേടകളിലും ഒക്കെ യോഗങ്ങൾ കൂടി പ്രതിവിധികൾ തേടി.
How to reform Mathaichan? അതായിരുന്നു യോഗങ്ങളുടെ സ്ഥിരം അജണ്ട. Reformation of Mathaichan നാട്ടിലെ എല്ലാ മനുഷ്യസ്നേഹികളുടെയും ജീവിത ലക്ഷ്യമായി മാറി. അവരിൽ ചിലർ കണ്ടുപിടിച്ച ഒരു ഉപാധിയായിരുന്നു ചതുരംഗം. മത്തായിച്ചൻ പോകുന്നിടത്തെല്ലാം ഒരു മനുഷ്യസ്‌നേഹി എത്തിയിരിക്കണം. പറ്റുമെങ്കിൽ മത്തായിച്ചൻ എത്തും മുമ്പ് തന്നെ. മത്തായിച്ചന്റെ നീക്കങ്ങളെ മുൻകൂട്ടി തടയുക. അതായിരുന്നു ലക്‌ഷ്യം. നാട്ടിലെ പ്രമുഖ pastor ന്റെ ആയിരുന്നു idea. സഹോമാർ വേണ്ടപോലെ സഹകരിക്കുകയും ചെയ്തു. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ. That's the strategy, Pastor പറഞ്ഞു.
പട്ടിയെ എറിയാൻ എല്ലാ മനുഷ്യസ്നേഹികളും കല്ലുകളും വടികളും ശേഖരിച്ചു, ഏറും തുടങ്ങി. മുഴം എത്രയെന്നു നിശ്ചയം ഇല്ലാത്തതിനാലും ഏറു അത്ര പോലും വശമില്ലാത്തിനാലും മത്തായിച്ചന് തലങ്ങും വിലങ്ങും ഏറു കൊണ്ടു. കൊറേ മുറിവും ചതവും ഒടിവും ഒക്കെയായപ്പോൾ മത്തായിച്ചന് ഓടാൻ പോയിട്ട് നിൽക്കാൻ പോലും വയ്യാതായി. അങ്ങനെ മത്തായിച്ചന്റെ വെളിപാട് ദാഹം ഒതുങ്ങിപോയി.
ഈ ഒതുക്കലാണല്ലോ മത-സാമൂഹ്യ-രാഷ്ട്രീയ നവോത്ഥാനം.
പക്ഷെ Pastor തൃപ്തനായില്ല. പാപി ഒതുങ്ങിയാൽ പോരാ, പശ്ചാത്തപിക്കുക കൂടി വേണമല്ലോ. അങ്ങനെ Pastor ചതുരംഗത്തിന്റെ രണ്ടാം പാദം തുടങ്ങി. ഓടിയോടി തളർന്ന മത്തായിച്ചൻ പട്ടിയെ ഒരു വഴിക്കു അല്ലെങ്കിൽ വേറൊരു വഴിക്കു പ്രാർത്ഥനയോഗങ്ങളിൽ എത്തിക്കുക: അതായിരുന്നു ലക്‌ഷ്യം.
വഴി മാത്രം പോരല്ലോ, പട്ടി നടക്കുക കൂടി വേണ്ടേ? നടന്നില്ലെങ്കിൽ കെട്ടിവലിക്ക് സഹോ, Pastor പറഞ്ഞു. ദൈവഹിതം നടക്കും. ഇല്ലെങ്കിൽ നടത്തണം. അല്ലെങ്കിൽ പിന്നെ ദൈവം ഉണ്ടായിട്ടു എന്ത് കാര്യം?
Sorry to say I can't understand.
ReplyDeleteWho is the target ?.
If you stop reading in terms of targets, you'll understand.
Delete